Rules & Regulations

ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികൾ സ്വീകരിക്കേണ്ട പൊതുവായ നിർദ്ദേശങ്ങൾ …
👉 കൃത്യസമയത്തുതന്നെ ക്ലാസ്സിൽ ജോയിൻ ചെയ്യേണ്ടതും ക്ലാസ്സ് കഴിയുന്നതുവരെ മീറ്റിൽ തുടരേണ്ടതുമാണ്.
👉 മീറ്റിൽ ജോയിൻ ചെയ്തതിനുശേഷം അത്യാവശ്യഘട്ടങ്ങളിലൊഴികെ വീഡിയോ/ആഡിയോ മോഡ് മ്യൂട്ട് പൊസിഷനിൽ ക്രമീകരിക്കേണ്ടതാണ്.
👉 ക്ലാസ്സ് കഴിയുന്നമുറയ്ക്ക് മീറ്റിൽനിന്നും ലഫ്റ്റ് ആകുന്നതിന് മുൻപായി മീറ്റിൽ അറ്റാച്ച് ചെയ്തിട്ടുള്ള ഗൂഗിൾ ഷീറ്റ് പൂർത്തിയാക്കി സബ്മിറ്റ് ചെയ്യേണ്ടതാണ്.
👉 കുട്ടികൾ ക്ലാസ്സിൻ്റെ അവസാനം പൂർത്തീകരിച്ച് അയയ്ക്കുന്ന ഗൂഗിൾഷീറ്റ് പ്രകാരമാണ് അറ്റൻ്റൻസ് രേഖപ്പെടുത്തുന്നത്. അതിനാൽ ഗൂഗിൾഷീറ്റ് പൂർത്തിയാക്കി സബ്മിറ്റ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
👉 നോട്ട് ബുക്ക് / പേപ്പർ,പേന എന്നിവ കൈയ്യിൽ കരുതേണ്ടതും ആവശ്യംവേണ്ട നോട്ടുകൾ എഴുതി എടുക്കേണ്ടതും അതിനോടൊപ്പം സംശയങ്ങൾ ഉണ്ടെങ്കിൽ ആയത് കുറിച്ചു വയ്ക്കുകയും ക്ലാസ്സിൻ്റെ അവസാനം റിസോഴ്സ് പേഴ്സൻ്റെ നിർദ്ദേശാനുസരണം സംശയനിവാരണം നടത്താവുന്നതുമാണ്.
👉 ക്ലാസ്സിൽ തികഞ്ഞ അച്ചടക്കം പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.