ശ്രീനാരായണ എംപ്ലോയീസ് ഫോറം എസ്.എൻ.ഡി.പി യോഗത്തിൻ്റെ പോഷക സംഘടനയാണ്. ശ്രീനാരായണീയരായ ഉദ്യോഗസ്ഥർ സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് സേവന സന്നദ്ധതയോടെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും വിദ്യാഭ്യാസപരമായി ഉയരാൻ കഴിയാതിരിക്കുന്ന കുട്ടികൾക്ക് ദിശാബോധത്തോടെ കൂടി മുന്നേറുവാൻ വിദ്യാഭ്യാസ സഹായങ്ങൾ ചെയ്തു കൊടുക്കുകയും പരിശീലന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും ഉന്നതമായ തൊഴിലിടങ്ങളിലേക്ക് കുട്ടികളെ എത്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നത് ശ്രീനാരായണ എംപ്ലോയിസ് ഫോറത്തിന്റെ കർമ്മ പദ്ധതികളിൽ ഉൾപ്പെടുന്നു. ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായ സാമൂഹിക ക്രമം ഉണ്ടാക്കുന്നതിനു വേണ്ടി തങ്ങളാലായത് ചെയ്യുക എന്ന ദൗത്യം കൂടി ഈ സംഘടനക്കുണ്ട്. ശ്രീനാരായണ എംപ്ലോയിസ് ഫോറത്തിന്റെ പുതിയ ലോഗോ ചേർത്തല കണിച്ചുകുളങ്ങരയിൽ വച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകൾ പ്രകാശനം ചെയ്തു. ഈ യോഗത്തിന് കേന്ദ്ര സമിതിയുടെ പ്രസിഡൻറ് എസ് അജുലാൽ അധ്യക്ഷത വഹിച്ചു യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, യോഗം കൗൺസിലർമാരായ പി കെ പ്രസന്നൻ,PT മന്മദൻ, പി എസ് എൻ ബാബു ,കേന്ദ്ര സമിതി സെക്രട്ടറി കെ പി ഗോപാലകൃഷ്ണൻ ,
വൈസ് പ്രസിഡണ്ട് ബൈജു ജി, ട്രഷറർ എം എം .മജേഷ് . എന്നിവർ പങ്കെടുത്ത് സംസാരിച്ചു.