ശ്രീനാരായണ എംപ്ലോയീസ് ഫോറം ത്രിദിന നേതൃത്വ ക്യാമ്പിന്റെ നോട്ടീസ് പ്രകാശനം കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു

ശ്രീനാരായണ എംപ്ലോയീസ് ഫോറം ത്രിദിന നേതൃത്വ ക്യാമ്പിന്റെ നോട്ടീസ് പ്രകാശനം കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു

ചേർത്തല : ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ നേതൃത്വത്തിൽ മെയ് 10, 11, 12 തീയതികളിൽ കണിച്ചുകുളങ്ങരയിൽ വച്ച് നടത്തുന്ന ത്രിദിന നേതൃത്വ പരിശീലന ക്യാമ്പിന്റെ നോട്ടീസ് പ്രകാശനം ബഹുമാനപ്പെട്ട എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകൾ നിർവഹിച്ചു പ്രസ്തുത ചടങ്ങിൽ എംപ്ലോയീസ് ഫോറം പ്രസിഡൻറ് ശ്രീ അജുലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്യാമ്പ് ഡയറക്ടർ ജി.ബൈജു, ട്രഷറർ എം എം മജേഷ് , ജോ.സെക്രട്ടറി ബിനു പാറശാല കേന്ദ്ര സമിതി ഭാരവാഹികളായ രേഖ കെ. ആർ, അജി ഗോപിനാഥൻ, ഗിരീഷ് കുമാർ, ബിജു ടി പി
എന്നിവർ സംസാരിച്ചു.

ക്യാമ്പിൽ യൂണിയൻ ജില്ലാ ഭാരവാഹികളായ 125 പ്രതിനിധികൾ പങ്കെടുക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പ്രസിഡൻ്റ് എസ് അജുലാൽ അറിയിച്ചു.
8281193539
9446526859
9446574606
8113086307

_പബ്ലിസിറ്റി കമ്മിറ്റി,
ശ്രീനാരായണ എംപ്ലോയീസ് ഫോറം_

Leave a Reply

Your email address will not be published.