സാധാരണകാരായ ശാഖക്കാർക്ക് വേണ്ടത് ചെയ്യുത്കൊടുക്കാൻ ഫോറത്തിലെ ഓരോ അംഗത്തിനും കഴിയണമെന്നും അതിലൂടെ ഗുരുധർമം പ്രവർത്തി പഥത്തിൽ എത്തിക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫോറം ആലപ്പുഴ ജില്ലാ കമ്മിറ്റിയും കുട്ടനാട് സൗത്ത് യൂണിയൻ ഫോറവും പോഷക സംഘടനകളുടെയും
അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ അഞ്ചാമത് സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാ യോഗം സെക്രട്ടറി കെ എം ശശി അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീനാരായണ എംപ്ലോയീസ് ഫോറം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡണ്ടും കേന്ദ്ര സമിതി എക്സിക്യൂട്ടീവ് അംഗവുമായ എസ് എം ഷീബ മോൾ സ്വാഗതം ആശംസിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം ആലപ്പുഴ ജില്ലാ സെക്രട്ടറിയും കേന്ദ്ര സമിതിയുടെ ജോയിന്റ് സെക്രട്ടറിയുമായ .ജി വിനോദ് തോട്ടപ്പള്ളി മുഖ്യ സംഘടനാ സന്ദേശം നൽകി. ശാഖാ യോഗം പ്രസിഡന്റ് എം ജി കൊച്ചുമോൻ, കുട്ടനാട് സൗത്ത് യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡണ്ട് ശ്രീജ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശാഖാ യോഗം വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ കൃതജ്ഞത രേഖപ്പെടുത്തി*
67 പേർ പങ്കെടുത്ത ക്യാമ്പിൽ 12 ഓളം പേർക്ക് തിമിര ശസ്ത്രക്രിയയും 22 പേർക്ക് തുള്ളിമരുന്നും 11 ഓളം പേർക്ക് കണ്ണടയുടെ ആവശ്യവും വേണ്ടിവന്നു.തുടർ ചികിത്സയ്ക്കായി 22 ഓളം പേരെ 27 2 2024 ചൊവ്വാഴ്ച അഹല്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതാണ്.
ഈ പരിപാടികൾക്ക് നേതൃത്വപരമായ പങ്ക് വഹിച്ച ഫോറം കേന്ദ്ര സമിതി ജോ: സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ വിനോദ് തോട്ടപ്പള്ളിക്കും കേന്ദ്ര കമ്മിറ്റി അംഗം എസ് എം ഷീബ മോൾക്കും കുട്ടനാട് സൗത്ത് യൂണിയൻ ഫോറം ഭാരവാഹികൾക്കും യൂണിൻ ചെയർമാൻ പച്ചയിൽ സന്ദീപ് കൺവീനർ അഡ്വ സുപ്രമോദം പോഷക സംഘടനാ നേതാക്കൾ ശാഖാ ഭാരവാഹികൾ എന്നിവർക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് എസ് അജുലാൽ സെക്രട്ടറി കെ.പി ഗോപാലകൃഷ്ഷൻ എന്നിവർ ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു.