കേന്ദ്രസംസ്ഥാന പദ്ധതികളുടെ പ്രധാനഉപഭോക്താക്കളായി നാം മാറണം – എസ് അജുലാൽ.

കേന്ദ്രസംസ്ഥാന പദ്ധതികളുടെ പ്രധാനഉപഭോക്താക്കളായി നാം മാറണം – എസ് അജുലാൽ.

കേന്ദ്രസംസ്ഥാന ഗവൺമെൻ്റുകൾ നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഭോക്തക്കളായായി നമ്മുടെ സമുദായ അംഗങ്ങൾ എത്തി ചേരണമെങ്കിൽ ശാഖാതലങ്ങളിലും കുടുംബയോഗങ്ങളിലും ഈ കാര്യങ്ങളെ സംബന്ധിച്ചു വ്യക്തമായ അറിവ് പകർന്ന് കൊടുക്കുന്ന കാര്യത്തിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന് നല്ല പങ്ക് വഹിക്കുവാൻ കഴിയും. ശ്രീനാരായണ എംപ്ലോയീസ് ഫോറം എന്ന് പറയുന്നത് സർക്കാർ ജീവനക്കാരുടെ ഒരു കൂട്ടായ്മയാണ്. കുട്ടികൾക്ക് ദിശാബോധം നൽകുന്നതിനും അതോടപ്പം തന്നെ നമ്മുടെ ഇല്ലായ്മകളെ ദുരീകരിച്ചു കൊണ്ട് ശ്രീനാരായണ സന്ദേശം ഉൾകൊണ്ട് തന്നെ ജീവിത പുരോഗതി ആർജിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനതിന് നേതൃത്വം നൽകുകയാണ് എംപ്ലോയീസ് ഫോറം ചെയ്യുന്നത് എന്നും കേന്ദ്ര സമിതി പ്രസിഡൻ്റ് എസ് അജുലാൽ പറഞ്ഞു.

നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെ പൊതുഖജനാവിലെ പണംനമ്മുടെ സമുദായാംഗങ്ങൾക്കുകൂടി ലഭ്യമാകുവാൻ വേണ്ട ജാഗ്രത നാം പുലർത്തുകയും വേണമെന്ന്അദ്ദേഹംആവശ്യപ്പെട്ടു. യോഗം ജനറൽ സെക്രട്ടറി വളരെ ദീർഘവീക്ഷണത്തോടുകൂടിയാണ് ഫോറം തുടങ്ങിയത് എന്നും സംഘടന കൊണ്ട് ശക്തരാകുക എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ നേതാവാണ് വെള്ളാപ്പള്ളി നടേശൻ എന്നും അദ്ദേഹം പറഞ്ഞു. ഓരോ ശാഖാ യിലെ ഉദ്യോഗസ്ഥരുടെ ഒരു കൂട്ടായ്മയാണ് ശ്രീനാരായണ എംപ്ലോയീസ് ഫോറം എന്നും അതിലൂടെ സ്വത്തബോധത്തോടുകൂടി നമ്മുടെ കുട്ടികളെ വാർത്തെടുക്കണമെന്നും
കുട്ടനാട് ഫോറംരൂപീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
കുട്ടനാട് യൂണിയൻ കൺവീനർ അഡ്വ. പി സുപ്രമോദം അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ഫോറം കേന്ദ്ര സമിതി സെക്രട്ടറി കെ.പി ഗോപാലാകൃഷ്ണൻ സംഘടനാ സന്ദേശവും ഫോറം ജില്ലാ പ്രസിഡൻ്റ് വിനു ധർമ്മരാജൻ മുഖ്യപ്രഭാഷണവും കേന്ദ്ര സമിതി ജോ:സെക്രട്ടറി കെ ജി ഗോകുൽദാസ്, കേന്ദ്ര കമ്മിറ്റി അംഗം ബിന്ദു ജി, ബിജു ചേപ്പാട്, എസ് എം ഷീബാ മോൾ യൂണിയൻ കൗൺസിലർമാരായ സിമ്മി ജിജി, ഉമേഷ് കൊപ്പാറ, വനിതാ സംഘം പ്രസിഡൻ്റ് ശാന്ത സി പി, യൂത്ത്മൂവ്മെൻ്റ് ചെയർമാൻ ഉണ്ണി ഹരിദാസ് എന്നിവർ പ്രസംഗിച്ചു. യോഗത്തിന് യൂണിയൻ കൗൺസിലർ സന്തോഷ് വേണാട് സ്വാഗതവും ഫോറം ജില്ല സെക്രട്ടറി വിനോദ് കാർത്തികപ്പള്ളി നന്ദിയും പറഞ്ഞു.
കുട്ടനാട് സൗത്ത് യൂണിയനിൽ പുതിയ ഫോറം ഭാരവാഹികളായി
ബ്രിജിലാൽ സി(പ്രസിഡൻ്റ്)
പി പ്രസീത, ഹരികുട്ടൻ (വൈസ് പ്രസിഡൻ്റ് മാർ)
ശാലിനി തോട്ടപ്പള്ളി ( സെക്രട്ടറി)
ഷീബാ മോൾ എസ് എം , ദിലിപ് ( ജോ:സെക്രട്ടറിമാർ)
ശാന്ത സി പി (ട്രഷറർ)
കമ്മിറ്റി അംഗങ്ങളായി ലജിത്ത് പി, രാജേഷ്, അശോക് കുമാർ എസ്, വിൻസി രാജൻ എന്നിവരെ തെരഞ്ഞെടുത്ത് ‘