സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളാൽഈഴവസമുദായത്തിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഒരു സ്വപ്നമായി അവശേഷിക്കുകയാണെന്ന യാഥാർത്ഥ്യം ബോദ്ധ്യപ്പെട്ടുകാണുമല്ലോ.ഈഅവസ്ഥയ്ക്ക് മാറ്റം വരുത്താൻ സിവിൽ സർവീസ് പരിശീലന പദ്ധതിക്ക് എസ്.എന്‍.ഡി.പി.യോഗം രൂപം കൊടുത്തിട്ടുണ്ട്.സാമ്പത്തികപരിമിതികളുള്ള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാൻസ്കോളർഷിപ്പ്നൽകുന്നു.സിവില്‍ സര്‍വീസ് കോച്ചിംഗ് രംഗത്തെ മുന്‍നിര സ്ഥാപനമായതിരുവനന്തപുരം അമൃതഐ.എ.എസ് അക്കാദമിയിലാണ് പരിശീലനം. ,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് സ്കോളർഷിപ് തുകയും സൗകര്യങ്ങളും ഏർപ്പെടുത്തുന്നത് .സ്‌കോളര്‍ഷിപ്പ് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുക്കുന്നത്. . . സ്‌കോളര്‍ഷിപ്പ് പരീക്ഷ കൊല്ലം എസ്.എന്‍.കോളേജില്‍ ഒക്ടോബര്‍ 17ന് ഉച്ചയ്ക്ക് 12 മുതല്‍ 1 വരെ നടത്തും. അടിസ്ഥാന യോഗ്യത ബിരുദം.അപേക്ഷ ഓൺലൈനിൽ ഒക്ടോബര്‍ 12ന് മുമ്പ് അയക്കണം..ഈപരിശീലനത്തിന് പരിഗണിക്കപ്പെടാൻ അർഹരായ വിദ്യാർത്ഥികളുടെ യോഗ്യതയും സാമ്പത്തികശേഷിയും യൂണിയൻ ഭാരവാഹികൾ വിലയിരുത്തണം. .താങ്കളുടെ യൂണിയൻ അതിർത്തിയിൽ പ്പെട്ട കുട്ടികളെ ഇതിലേക്ക് കണ്ടെത്തി അയക്കുകയും അഭിമുഖത്തിൽ പാസ്സാകുന്ന കുട്ടികളുടെ സാമ്പത്തികനില സംബന്ധിച്ച കത്തുകൾ ശാഖകളിൽ നിന്നും ലഭിക്കുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ യൂണിയൻഅന്വേഷണംനടത്തിഅറിയിക്കുകയും വേണം.അർഹരായപരാമാവധി വിദ്യാർത്ഥികളെ ഈപദ്ധതിയിൽഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ.
വിശദ വിവരങ്ങള്‍ക്ക് രജിമോന്‍ പിവി മൊബൈല്‍ 9446040661ബന്ധപ്പെടണം.
സ്നേഹപൂർവ്വം
വെള്ളാപ്പള്ളി നടേശൻ
ജനറൽ സെക്രട്ടറി
എസ് എൻ ഡി പി യോഗം, കൊല്ലം 691001
30/9/2021
Note
അപേക്ഷകർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
https://forms.gle/YnpQFGtYCbH5hik48
🌹🌹🌹🌹🌹🌹🌹
ആശംസകളോടെ….
എസ്.അജുലാൽ (പ്രസിഡൻ്റ്)
9446526859
ഡോ: വി ശ്രീകുമാർ
സെക്രട്ടറി
99958 02039
ഡോ: എസ് വിഷ്ണു
ട്രഷറർ
99471 09154
ശ്രീ നാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി
SNDP യോഗം
കൊല്ലം 691001