സാമൂഹിക പ്രതിബന്ധയുള്ള സംഘടനയാണ് ശ്രീനാരായണ എംപ്ലോയീസ് ഫോറം: വികാസ് ദേവൻ

സാമൂഹിക പ്രതിബന്ധയുള്ള സംഘടനയാണ് ശ്രീനാരായണ എംപ്ലോയീസ് ഫോറം: വികാസ് ദേവൻ

കുട്ടനാട് : സമൂഹിക പ്രതിബന്ധയുള്ള സംഘടനയാണ് SNDP യോഗത്തിൻ്റെ പോഷക സംഘടനയായ ശ്രീ നാരായണ എംപ്ലോയീസ് ഫോറമെന്ന് യൂത്ത്മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വികാസ് ദേവൻ. കുട്ടനാട് സൗത്ത് യൂണിയനിൽ പുതിയതായി രൂപീകരിച്ച ശ്രീ നാരായണ എംപ്ലോയീസ് ഫോറം ഒരു മാസത്തിൽ തന്നെ നാല് നേത്രചികിത്സ ക്യാമ്പാണ് നടത്തിയത് എന്നും അതിലൂടെ ഏറ്റവും സാമൂഹിക പ്രതിബന്ധയുള്ള സംഘടനയായി മാറി യെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്സൗത്ത് യൂണിയൻ ശ്രീനാരായണ എംപ്ലോയിസ് ഫോറം ആറ്റുവാത്തല 2341ആം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിൽ വച്ച് സംഘടിപ്പിച്ച നാലാമത് സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം. കുട്ടനാട് സൗത്ത് ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് സി.ബ്രിജിത്ത് ലാൽ അധ്യക്ഷത വഹിച്ച യോഗത്തിന് SNEF ആലപ്പുഴ ജില്ലാസെക്രട്ടറിയും കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറിയുമായ ജി. വിനോദ് തോട്ടപ്പള്ളി സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട കുട്ടനാട് സൗത്ത് യൂണിയൻ എസ്എൻഡിപി യൂത്ത് മൂവ്മെന്റ് ചെയർമാൻ ഉണ്ണി പച്ചയിൽ മുഖ്യ സന്ദേശം നൽകിയ യോഗത്തിന് ശാഖാ യോഗം പ്രസിഡന്റ് ആർ അജികുമാർ സെക്രട്ടറി കെ പി സാബു.കുട്ടനാട് സൗത്ത് യൂണിയൻ എസ്എൻഡിപി യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ R.സുചിത്ര എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസ്തുത യോഗത്തിന് ശ്രീനാരായണ എംപ്ലോയീസ് ഫോറം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡണ്ടും. കേന്ദ്ര സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എസ് എം ഷീബ മോൾ കൃതജ്ഞത രേഖപ്പെടുത്തി
102 ഓളംപേർ പങ്കെടുത്ത ക്യാമ്പിൽ 28 ഓളം പേർക്ക് തിമിര ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തി. 38 ഓളം പേർക്ക് തുള്ളി മരുന്നുകൾ കൊണ്ട് തന്നെ മാറാവുന്ന പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളൂ അവർക്ക് സൗജന്യമായി തുള്ളിമരുന്നുകൾ നൽകി. 22 ഓളം പേർക്ക് കണ്ണടകളുടെ ആവശ്യമുണ്ടായിരുന്നു അവരിൽ നിന്നും അഡ്വാൻസ് വാങ്ങി പ്രസ്തുത കണ്ണടകൾ ശാഖാ യോഗത്തിൽ എത്തിച്ചു നൽകുമെന്ന് അഹല്യ ശാഖാ യോഗത്തെ അറിയിച്ചു. തുടർ ചികിത്സ ആവശ്യമായി വന്നിട്ടുള്ള 36 പേരെ ശാഖാ യോഗത്തിൽ നിന്നും27/02/2024 ചൊവ്വാഴ്ച രാവിലെ 6 30ന്കായംകുളം അഹല്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതാണ്.
ഈ പരിപാടിക്ക് നേതൃത്വ പരമായ പങ്ക് വഹിച്ച യൂണിയൻ ചെയർമാൻ പച്ചയിൽസന്ദീപിനും
കൺവീനർ അഡ്വ സുപ്രമോദവും പോഷകസഘടനാ ഭാരവാഹികൾക്കും
ഫോറം കേന്ദ്ര സമിതി ജോയിൻ്റ് സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ വിനോദ് തോട്ടപ്പള്ളിക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി പ്രവർത്തകർക്കും കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് എസ് അജുലാലും സെക്രട്ടറി കെ പി ഗോപാലകൃഷ്ണനും നന്ദി അറിയിച്ചു

Leave a Reply

Your email address will not be published.