സാമൂഹിക പ്രതിബന്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കും: വെള്ളാപ്പള്ളി നടേശൻ ചേർത്തല

സാമൂഹിക പ്രതിബന്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കും: വെള്ളാപ്പള്ളി നടേശൻ ചേർത്തല

സാമൂഹിക പ്രതിബന്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കാൻ എസ് എൻ ഡി പി യോഗം കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ മൂന്നാമത് വാർഷികസമ്മേളനം ചേർത്തല കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനം ഉദ്ഘടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന് ഏറെ ആശയും ആവേശവുമായ പ്രസ്ഥാനമാണ് എംപ്ലോയീസ് ഫോറമെന്നും അദ്ദേഹം പറഞ്ഞു. നാളെകളെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന നമ്മുടെ കുഞ്ഞ്ങ്ങൾക്ക് ദിശാബോധം നൽകി നേർവഴിക്ക് നയിക്കുവാനും സിവിൽ സർവീസ് ലക്ഷ്യമാക്കി കുട്ടികൾക്ക് പരിശീലനം നൽകുന്നത് ഏറെ പ്രശംസ പിടിച്ചു പറ്റി കഴിഞ്ഞു എന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.സംഘടിത സമൂഹങ്ങൾ അനർഹമായത് വാരിക്കോരി കൊണ്ടു പോകുപ്പോൾ നോക്കുകുത്തികളും വോട്ട് കുത്തികളുമായി ഈഴവർ മാറേണ്ടി വരുന്ന അവസ്ഥ മാറണം. സമുദായത്തെ തകർക്കാൻ നമ്മളിൽ ചില കുലംകുത്തികൾ കച്ചമുറുക്കി പ്രസ്ഥാനത്തെ തകർക്കാൻ നോക്കുന്നു. അവർ അതിൽ നിരാശരാകുക തന്നെ ചെയ്യും കാരണം ഇത് മഹാഗുരുവിൻ്റെ തൂക്കരങ്ങളാൽ അനുഗ്രീതമായ സംഘടനയാണ് എന്ന കാര്യം അവർ മറക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് കേന്ദ്ര സമിതി സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യഷത വഹിച്ചു. സെക്രട്ടറി. ഡോ.ശ്രീകുമാർ റിപ്പോർട്ടും, വരവ് ചെലവ് കണക്ക് ട്രഷറർ ഡോ: എസ് വിഷ്ണുവുംഅവതരിപ്പിച്ചു. യോഗത്തിൽ കൗൺസിലർമാരായ പി.കെ.പ്രസന്നൻ, സി.എം.ബാബു, പി എസ് എൻ ബാബു, യൂണിയൻ പ്രസിഡൻ്റ് വി എം പുരുഷോത്തമൻ, കോർഡിനേറ്റർ പി.വി.രജിമോൻ, പെൻഷനേഴ്സ് കൗൺസിൽ സെക്രട്ടറി കെ.എം സജീവ് ,ഷിബു കൊറ്റംപ്പള്ളി,ജിജി ഹരിദാസ്, ഏജി ഗോകുൽദാസ്, ഡോ.ആർ പി രഞ്ജിൻ, സി ചന്ദ്ര പ്രകാശ്, കെ പി കലേഷ് അമ്പലപ്പുഴ,ഏജി ഗോകുൽദാസ് ദിനു വാലു പറമ്പിൽ,ബിജു കോട്ടയം എന്നിവർ സംസാരിച്ചു. യോഗത്തിൽ ഫോറം വൈസ് പ്രസിഡൻറ് ബൈജു ജി പുനലൂർ സ്വാഗതവും സെക്രട്ടറി .കെ.പി.ഗോപാലകൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി.
ശ്രീ നാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡൻറായി വീണ്ടും എസ് അജുലാലും സെക്രട്ടറിയായി കെ.പി ഗോപാലകൃഷ്ണനെയും തെരഞ്ഞടുത്തു.
ശ്രീനാരായണാ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി
6/3/2022 ൽ നടന്ന വാർഷിക സമ്മേളനത്തിൽ തെരഞ്ഞെടുത്ത ഭാരവാഹികൾ

പ്രസിഡൻ്റ്
എസ് അജുലാൽ (കൊല്ലം)

വൈസ് പ്രസിഡൻറ് മാർ
1.ബിജു പുളിക്കലേടത്ത്
(നെടുങ്കണ്ട )
2.ജി ബൈജൂ (പുനലൂർ)
3.ഷിബു കൊറ്റംപ്പള്ളി (ആര്യനാട്)
4.ഡോ.. വി ശ്രീകുമാർ
(കണയന്നൂർ)
5.അനില പ്രദീപ്
(പത്തനംതിട്ട)
6. ജിജി ഹരിദാസ്
(രാജാക്കാട്)
7. ഡോ: RP രഞ്ജിൻ
(കോട്ടയം)

സെക്രട്ടറി
കെ.പിഗോപാലകൃഷ്ണൻ
(വൈപ്പിൻ)
ട്രഷറർ
ഡോ.എസ് വിഷ്ണു
(കൊല്ലം)
ജോയിൻ്റ് സെക്രട്ടറിമാർ
1 ബിനുകുമാർ (പാറശാല)
2.എം ശ്രീലത (മാവേലിക്കര)
3. ഏ ജി ഗോകുൽദാസ്
(കുട്ടനാട് )
4 എംഎം.മജേഷ്
(ഹൈറേഞ്ച്)
5.വി രഞ്ജിത്ത്
(മലപ്പുറം)
6. മഞ്ജു ദാസ്
(കണിച്ചുകുളങ്ങര)
7.സി ചന്ദ്ര പ്രകാശ്
(കൊട്ടാരക്കര)
8. അച്ചുതൻ മാഷ്
(പെരുന്തൽമണ്ണ)

ആഡിറ്റർ
വിനോദ് വി.എൻ
(തലയോലപറമ്പ്)
കേന്ദ്ര കമ്മിറ്റി അംഗങ്ങൾ
1. പ്രശോഭൻ (ചേർത്തല)
2 വിനു ധർമ്മരാജൻ ( മാവേലിക്കര)
3 കെ.പി സന്തോഷ്
(തൊടുപ്പുഴ)
4.പി.കെ സുമേഷ്
(കടയ്ക്കൽ)
5. ബിന്ദു ജി
(തിരുവല്ല)
6 അജയകുമാർ (തിരു)
7 സുനിൽ താമരശ്ശേരി
(അമ്പലപ്പുഴ)
8 ഷിബു കുമാർ
( നേമം)
9 അനീഷ് കെ എൻ (എരുമേലി )
10 ശ്രീകാന്തൻ (ചാരുംമൂട് )
11 എം ആർ രാജൻ (മീനച്ചിൽ)
12 ബിജു TP ( ചേപ്പാട്)
13 ബിപിൻ (നോർത്ത് പറവൂർ).
14 അരുൺ രഘു
15. ഷിബു പുതുക്കാട് (കണിച്ചുകുളങ്ങര)
16.ദിനു വാലു പറമ്പിൽ
(കാർത്തികപ്പള്ളി)
17. അരുൺകുമാർ (മൂവാറ്റുപ്പുഴ)

പ്രസിഡൻ്റ് / സെക്രട്ടറി
6/3/2022

Leave a Reply

Your email address will not be published.