സമുദായത്തിലെ സർക്കാർ ഉദ്യോഗസ്ഥർ അവർ ഈ നിലയിൽ എത്തുവാനായി മഹാൻമാരായ ഡോക്ടർ പൽപ്പുവും സി കേശവനും സഹിച്ച ത്യാഗങ്ങൾ വിസ്മരിക്കരുത് ശ്രീ. പി. പ്രദീപ് ലാൽ

സമുദായത്തിലെ സർക്കാർ ഉദ്യോഗസ്ഥർ അവർ ഈ നിലയിൽ എത്തുവാനായി മഹാൻമാരായ ഡോക്ടർ പൽപ്പുവും  സി കേശവനും സഹിച്ച ത്യാഗങ്ങൾ വിസ്മരിക്കരുത്  ശ്രീ. പി. പ്രദീപ് ലാൽ

സമുദായത്തിലെ സർക്കാർ ഉദ്യോഗസ്ഥർ അവർ ഈ നിലയിൽ എത്തുവാനായി മഹാൻമാരായ ഡോക്ടർ പൽപ്പുവും സി കേശവനും സഹിച്ച ത്യാഗങ്ങൾ വിസ്മരിക്കരുതെന്ന് എസ്. എൻ.ഡി.പി. യോഗം കായംകുളം യൂണിയൻ സെക്രട്ടറി ശ്രീ. പി. പ്രദീപ് ലാൽ പറഞ്ഞു.

എസ്എൻഡിപി യോഗത്തിന്റെ പോഷക സംഘടനയായ
ശ്രീനാരായണ എംപ്ലോയീസ് ഫോറം കായംകുളം യൂണിയൻ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം എസ്എൻഡിപി യോഗം കായംകുളം യൂണിയൻ വൈസ് പ്രസിഡൻറ് ശ്രീ കോലോത്ത് ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറും സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീദിനു വാലു പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

എംപ്ലോയീസ് ഫോറം ജില്ലാ പ്രസിഡൻറ് ശ്രീ വിനു ധർമ്മരാജൻ സംഘടനാ സന്ദേശം നൽകി. ജില്ലാ വൈസ് പ്രസിഡൻറ് ഷീബ മോൾ യോഗം ഡയറക്ട് ബോർഡ് മെമ്പർമാരായിട്ടുള്ള പ്രവീൺകുമാർ മഠത്തിൽ ബിജു യൂത്ത് മൂവ്മെൻ്റ് ജില്ലാ കമ്മറ്റി അഗങ്ങളായ സോണി സുധീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

യൂണിയൻ കൗൺസിലർ പനയ്ക്കൽ ദേവരാജൻ സ്വാഗതവും എംപ്ലോയീസ് ഫോറം കായംകുളം യൂണിയൻ നിയുക്ത പ്രസിഡന്റ് സുധികുമാർ കുതജ്ഞയും അർപ്പിച്ചു.

ഫോറം യൂണിയൻ സമിതി ഭാരവാനികളായി
യൂണിയൻ സമിതി പ്രസിഡൻ്റ് : സുധികുമാർ, വൈസ് പ്രസിഡന്റ് : ബിനു, സെക്രട്ടറി : ഭരത് ചന്ദ്രൻ, ജോ. സെക്രട്ടറി : രഞ്ജിനി, ട്രഷറർ: സുമാ ദേവി, കേന്ദ്ര സമിതി അംഗങ്ങളായി : വിനു, സുരേഷ് ബാബു, ജില്ലാ സമിതി അംഗങ്ങളായി : ശ്രീലേഖ , ബേബി എന്നിവരെ തെരഞ്ഞെടുത്തു.