സംഘടനാ രംഗത്ത് വളർത്തിയത് കേരളകൗമുദി. വെള്ളാപ്പള്ളി നടേശൻ

സംഘടനാ രംഗത്ത് വളർത്തിയത് കേരളകൗമുദി.  വെള്ളാപ്പള്ളി നടേശൻ

കൊല്ലത്ത് നടന്ന കേരളാ കൗമുദിയുടെ 113-ാമത് വാർഷികത്തിൻ്റെ ഉത്ഘാടനത്തിനൊപ്പം തുടർച്ചയായി പത്താം തവണയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട തനിക്ക് ബഹു. ഗവർണർ മുഹമ്മദ് ആരിഫ് ഖാനിൽ നിന്നും കേരളകൗമുദി നൽകിയ ആദരവ് ഏറ്റുവാങ്ങുവാനായി.

പത്രാധിപർ കെ.സുകുമാരനിൽ നിന്നാണ് താൻ പൊതുപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനതയുടെ ശബ്ദവും പടവാളുമാണ് കേരളകൗമുദി. കരാറുകാരനായ താൻ യോഗത്തിന്റെയും ട്രസ്റ്റിന്റെയും നേതൃത്വത്തിലേക്ക് വന്നതിൽ കേരളകൗമുദിക്കും പങ്കുണ്ട്. യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും പ്രവർത്തനങ്ങളിൽ കേരളകൗമുദി വലിയ പിന്തുണ നൽകി. തനിക്ക് നേരെ മറ്റ് മാദ്ധ്യമങ്ങൾ കല്ലെറിഞ്ഞപ്പോൾ അതിനെ പ്രതിരോധിച്ചത് കേരളകൗമുദിയാണ്. താൻ നടത്തുന്ന പ്രവർത്തനങ്ങൾ കൃത്യമായി കേരളകൗമുദി ജനങ്ങളിലെത്തിച്ചു. അതുകൊണ്ട് തന്നെ ഒരുവിഭാഗം തനിക്കെതിരെ നടത്തുന്ന കുപ്രചരണങ്ങൾ ജനങ്ങൾ പുച്ഛിച്ചു തള്ളി.

സ്നേഹമാണ് തന്റെ രാഷ്ട്രീയം. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുകയാണ്. താൻ വരുന്നതിന് മുമ്പ് പതിനൊന്ന് കോടി ചില്ലറയായിരുന്നു എസ്.എൻ ട്രസ്റ്റിന്റെ ബഡ്ജറ്റ്. ഇപ്പോൾ നൂറ് കോടിക്ക് മുകളിലാണ്. താൻ അമരത്തേക്ക് എത്തിയ ശേഷം വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലയിൽ ഇരുപ്രസ്ഥാനങ്ങൾക്കും ഉണ്ടായ വളർച്ചയ്ക്ക് കൃത്യമായ കണക്കുകളുണ്ട്. കുപ്രചരണങ്ങൾ പല കോണുകളിൽ നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ തനിക്കെതിരെ നോമിനേഷൻ നൽകാൻ ഒരാൾ പോലും ഇല്ലാത്ത അവസ്ഥയാണ്. എതിരില്ലാതെയാണ് താൻ തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്നത്.

മെക്രോ ഫിനാൻസ് പദ്ധതിയിലൂടെ താൻ വായ്പ കൊടുത്ത ലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രാർത്ഥനയാണ് തന്റെ കരുത്ത്. തുടർച്ചയായി പത്ത് തവണ എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയാകാൻ അവസരം നൽകിയവരോടും പിന്തുണച്ചവരോടും ഉള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു.