ശ്രീനാരായണ എംപ്ലോയീസ് ഫോറം കാലത്തിനൊപ്പം നയിക്കാൻ ഭാവിതലമുറക്ക് മാതൃകയാകും: ഏ.ഡി.പ്രസാദ് ആരിശ്ശേരിൽ

ശ്രീനാരായണ എംപ്ലോയീസ് ഫോറം കാലത്തിനൊപ്പം നയിക്കാൻ ഭാവിതലമുറക്ക് മാതൃകയാകും: ഏ.ഡി.പ്രസാദ് ആരിശ്ശേരിൽ

കടത്തുരുത്തി: എസ്.എൻ.ഡി.പി.യോഗത്തിൻ്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിൻ്റെ പ്രവർത്തന പ്രയാണം ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന് പുതിയ മുഖമായി മാറുകയാണ്. കാരണം ആധുനിക ലോകത്തിനൊപ്പം ഭാവി തലമുറയുടെ സന്തതികളായ നമ്മുടെ മക്കൾക്ക് ദിശാബോധം പകർന്ന് നൽകി സൃഷ്ഠി പരമായ പ്രവർത്തനത്തിലേക്ക് അവർക്ക് മാർഗ്ഗദീപമായി വർത്തിക്കുകയാണ്. ഒരു വശത്ത് 6 ക്ലാസ് മുതലുള്ള കുട്ടികൾക്ക് പരിശീലനം നൽകുമ്പോൾ മറുവശങ്ങളിലായി Psc കോച്ചിംങ് കൊടുത്ത് തൊഴിലിലേക്ക് നമ്മുടെ കുട്ടിളെ എത്തിക്കുന്നു. ഇപ്പോൾ ശ്രീനാരായണ എംപ്ലോയീസ് ഫോറവും സാരഥി കുവൈറ്റിൻ്റെ സാരഥി സെൻ്റർ ഫോർ എക്സലൻസുമായി സഹകരിച്ച് യൂണിഫോംഡ് ഫോഴ്സിലേക്ക് പരിശീലനം നൽകാൻ പുതിയ ചുവട് വെക്കുന്നു എന്നത് നമ്മുടെ കുലത്തിന് വിപ്ലവകരമായ വഴി തുറക്കുകയാണ്. ആ സഞ്ചാരത്തിന് എല്ലാ വിധ സഹകരണവും കടത്തുരുത്തി യൂണിയൻ ഉറപ്പ് നൽകി. കടത്തുരുത്തി യൂണിയൻ്റെ എപ്ലോയീസ് ഫോറം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് യോഗം കൗൺസിലറും യൂണിയൻ സെക്രട്ടറിയുമായ ശ്രീ. സി.എം.ബാബു അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡൻ്റ് ശ്രീ. എസ് അജുലാൽ സംഘടന സന്ദേശം ചെയ്തു. സാരഥി സെൻ്റർ ഫോർ എക്സലൻസിൻ്റെ ചെയർമാൻ അഡ്വ: അരവിന്ദാക്ഷൻ സാർ, കേന്ദ്ര സമിതി അംഗം ശ്രീമതി. ബേബി ഹരി മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് കേന്ദ്ര സമിതി അംഗം പ്രമോദ് തമ്പി, ബോർഡ് അംഗം ശ്രീ.കെ.എസ് കിഷോർകുമാർ , യൂണിയൻ കൗൺസിലർമാരായ ശ്രീ.ജയൻ പ്രസാദ്, എം.ഡി.ശശിധരൻ, ശ്രീ.വി.പി.ബാബു, വന്നിത സംഘം പ്രസിഡൻ്റ് സുധാ മോഹൻ, യൂത്ത്മൂവ്മെൻ്റ് പ്രസിഡൻ്റ് ശ്രീ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി
പ്രസിഡൻ്റ്: ശ്രീമതി ബേബി ഹരി
സെക്രട്ടറി :ശ്രീമതി.സബിത പി.ആർ.
വൈ.പ്രസ :ശ്രീ. സർജിമോൻ പി.ആർ
.
കൗൺസിൽ അംഗങ്ങളായി
ശ്രീ. പ്രഭുകുമാർ
ശ്രീ. അരുൺകുമാർ പി.വി.
ശ്രീ. രജനീഷ്
ശ്രീമതി. സന്ധ്യാ ഹരി
ശ്രീ. രാജപ്പൻ.കെ.എസ്
ശ്രീ. ഹരികുമാർ
ശ്രീമതി. വൃന്ദ കെ.എസ്
ശ്രീ.മനോജ്കുമാർ.
ശ്രീ. പ്രമോദ്
ശ്രീ.അജയൻ കുന്നപ്പിള്ളി.
എന്നിവരെ തിരഞ്ഞെടുത്തു.