ഭാരതീയ തപാൽ വകുപ്പ് കൊല്ലം ഡിവിഷനും ശ്രീ നാരായണ എംപ്ലോയീസ് ഫോറം കൊല്ലം യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി സൂര്യഘർ മുഫ്ത്ത് ബിജിലി യോജന രജിസ്ട്രേഷൻ..2024, മാർച്ച്‌ 12, ചൊവ്വാഴ്ച രാവിലെ 9 മുതൽ 1 വരെ വരെ…

ഭാരതീയ തപാൽ വകുപ്പ് കൊല്ലം ഡിവിഷനും ശ്രീ നാരായണ എംപ്ലോയീസ് ഫോറം കൊല്ലം യൂണിയനും  സംയുക്തമായി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി സൂര്യഘർ മുഫ്ത്ത്  ബിജിലി യോജന രജിസ്ട്രേഷൻ..2024, മാർച്ച്‌ 12, ചൊവ്വാഴ്ച രാവിലെ 9 മുതൽ 1 വരെ വരെ…

SNDPY യൂണിയൻ ഹാളിൽ
ഉദ്ഘാടനം
ശ്രീ മോഹൻ ശങ്കർ (യൂണിയൻ പ്രസിഡൻ്റ്)
മുഖ്യപ്രഭാഷണം
ശ്രീ പി സുന്ദരൻ
യോഗം കൗൺസിലർ
പദ്ധതികൾ വിശദീകരണം
ശ്രീ എസ് ബിജു അസി. സുപ്രണ്ട് കൊല്ലം പോസ്റ്റൽ ഡിവിഷൻ
ആശംസകൾ
ശ്രീ എസ് അജുലാൽ
പ്രസിഡൻ്റ് SNEF കേന്ദ്ര സമിതി
യൂണിയൻ കൗൺസിലർമാർ
വനിതാ സംഘം, യൂത്ത്മൂവ്മെൻ്റ്,സൈബർ സേന ഭാരവാഹികൾ പങ്കെടുക്കും.

പ്രിയരേ,
രാജ്യത്തെ ഒരു കോടി വീടുകളിൽ പ്രതിമാസം 300 യൂണിറ്റ് എന്ന നിരക്കിൽ അടുത്ത 25 വർഷത്തേക്ക് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന പ്രധാനമന്ത്രി സൂര്യഘർ മുഫ്തു ബിജിലി യോജനയിലേക്ക് പങ്കാളിയാവാൻ നിങ്ങൾക്കും അവസരം.
സോളാർപാനലുകൾ സ്ഥാപിക്കാൻ പാകത്തിലുള്ള കോൺക്രീറ്റ് മേൽക്കൂര ഉള്ളവർക്ക് ഈ സ്കീമിൽ ഭാഗമാകുന്നതിലൂടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സബ്സിഡി ലഭിക്കുന്നതാണ്.

2KW വരെ ഓരോ KW നും മുപ്പതിനായിരം രൂപ സബ്സിഡി ലഭിക്കുന്നതാണ്.
3 കിലോ വാട്ടോ അതിൽ അധികമോ കപ്പാസിറ്റിയുള്ള സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പരമാവധി 78,000 രൂപ വരെ സബ്സിഡി ലഭിക്കും.

റൂഫ് ടോപ്പ് സിസ്റ്റത്തിന് സാധാരണയായി തെളിഞ്ഞ സൂര്യപ്രകാശം ലഭിക്കുന്ന എട്ടു മുതൽ 10 ചതുരശ്ര മീറ്റർ പ്രദേശം ആവശ്യമാണ്. ഒരു ദിവസം ഒരു കിലോ വാട്ട് പാനലിന് 5.5 യൂണിറ്റ് വരെ വൈദ്യുതി ഉല്പാദിക്കാൻ സാധിക്കും.
വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ ഭൂമിയിലും സോളാർ പാനലുകൾ സ്ഥാപിക്കാവുന്നതാണ്.
നിങ്ങൾ താമസസ്ഥലം മാറിയാലും, സ്ഥാപിച്ചിരിക്കുന്ന സോളാർപാനലുകൾ നീക്കം ചെയ്ത് പുനസ്ഥാപിക്കാവുന്നതാണ്.

ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ, കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഉള്ള ഒരു വൈദ്യുതി ബില്ലുമായി 2024, മാർച്ച്‌ 12 ( നാളെ), ചൊവ്വാഴ്ച കൊല്ലം SNDP യോഗം യൂണിയൻ ഹാളിൽ എത്തിച്ചേരുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
9446526859
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗിരീഷ് കുമാർ എസ്
പ്രസിഡൻ്റ് SNEF കൊല്ലം യൂണിയൻ
89215 29684
ഡോ: ശില്പാ ശശാങ്കൻ
സെക്രട്ടറി & കേന്ദ്ര കമ്മിറ്റി അംഗം
94966 12476

Leave a Reply

Your email address will not be published.