ബ്രിട്ടീഷ് അധിനിവേശനത്തിനെതിരെ അവരുടെ പീരങ്കി പടയ്ക്കു മുന്നിലും സൈനിക ബലത്തിനു മുന്നിലും അടിപതറാതെ മനക്കരുത്ത് കൊണ്ടും പോരാട്ടവീര്യം കൊണ്ടും ചെറുത്തുനിന്ന മണ്ണിലാണ് ഇന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ കൊല്ലം ജില്ലാ സമ്മേളനം നടക്കുന്നത്. അന്ന് ബ്രിട്ടീഷുകാർ ഈ മണ്ണിൻറെ നേരവകാശികളായ നമ്മളോട് കാട്ടിയ അനീതിക്കെതിരെയാണ് നാം പടപൊരുതിയതെങ്കിൽ ഇന്ന് ജനാധിപത്യ ഭരണക്രമത്തിൽ ഭരണ വർഗ്ഗം കാണിക്കുന്ന നെറുകേടുകൾക്കെതിരെ പോരാടുവാൻ ആശയപരമായ ആത്മീയമായും കരുതാർജിക്കേണ്ട കാലഘട്ടത്തിലാണ് ഈ സമ്മേളനം നടക്കുന്നത് എന്നതുകൊണ്ട് തന്നെ ശ്രീനാരായണ എംപ്ലോയീസ് ഫോറം പോലുള്ള സംഘടന സംവിധാനങ്ങൾ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിൻറെ ആവശ്യകതയാണ്. കാരണം സംഘടിത ന്യൂനപക്ഷങ്ങളും ഹൈന്ദവ ഭൂരിപക്ഷത്തിലെ സവർണ്ണ മേലാളന്മാരും അവകാശപ്പെട്ടതും അതിനപ്പുറവും പങ്കെട്ട് എടുക്കുന്ന സാഹചര്യങ്ങളാണ് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. സംഘടിത വോട്ടുകൾക്കു വേണ്ടി ഭരണ വർഗ്ഗങ്ങൾ അത്തരം പ്രവണതകളെ കണ്ടിട്ടും കാണാത്ത മട്ടിൽ മൗനാനുവാദം കൊടുത്ത് അധികാരം നിലനിർത്തി പോകുന്നത് ഖേദകരമായ കാഴ്ചയായിട്ടാണ് ശ്രീനാരായണ എംപ്ലോയീസ് ഫോറം കാണുന്നത്. അതുകൊണ്ടുതന്നെ ഇനി വരാൻ പോകുന്ന നാളെകളിൽ നമ്മളുടെ യുവതലമുറയെ പക്വമായ മനസ്സും ശക്തമായ സംഘടന സംവിധാനവും അർത്ഥമാക്കിക്കൊണ്ട് അവർക്ക് ദിശാബോധം നൽകി വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും മാതൃകാപരമായി എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ശ്രീനാരായണ എംപ്ലോയീസ് ഫോറം എന്ന സ്നേഹ കൂട്ടായ്മ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ശ്രമത്തിൽ കൊല്ലം ജില്ലയിലെ മുഴുവൻ കുടുംബാംഗങ്ങളായ ഉദ്യോഗസ്ഥ സുഹൃത്തുക്കളെയും ചേർത്തുനിർത്തി ഒരു വൻമതിൽ പണിയുവാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സമ്മേളനം. പി എസ് സി മുതൽ സിവിൽ സർവീസ് വരെ നമ്മുടെ കുട്ടികളെ എത്തിക്കുവാൻ ശ്രീ നാരായണ എംപ്ലോയിസ് ഫോറം പ്രത്യേകം കോച്ചിംഗ് സംവിധാനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഈ പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ താഴെത്തട്ടിൽ എത്തിക്കുവാൻ നമുക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. ആ പ്രവർത്തനത്തിന് ആക്കം കൂട്ടാൻ നാം ഓരോരുത്തരും കാര്യക്ഷമമായി ശ്രമിക്കുകയും പ്രവർത്തിക്കുകയും വേണം എന്ന് അഭ്യർത്ഥിക്കുന്നു. ശ്രീനാരായണ എംപ്ലോയീസ് കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരിന്നു യോഗം കൗൺസിലർ പി സുന്ദരൻ. ഫോറം കേന്ദ്ര സമിതി പ്രസിഡൻ്റ് എസ് അജുലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കുണ്ടറ യൂണിയൻ പ്രസിഡൻറ് ഡോക്ടർ ജി ജയദേവൻ, കുന്നത്തൂർ യൂണിയൻ പ്രസിഡൻ്റ് ശ്രീകുമാർ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ അനിൽകുമാർ യൂണിയൻ വൈസ് പ്രസിഡൻ്റ് ഭാസി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ എംപ്ലോയീസ് ഫോറം ‘കേന്ദ്ര സമിതി വൈസ് പ്രസിഡണ്ട് ബൈജു ജി, സംഘടനാ സന്ദേശം നടത്തി. പെൻഷനേഴ്സ് കൗൺസിൽ ജോസെക്രട്ടറി അഡ്വ വിജയകുമാർ,എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി ജോ:സെക്രട്ടറിമാരായ, സി ചന്ദ്രപ്രകാശ്, വിനോദ് തോട്ടപ്പള്ളി , കേന്ദ്ര കമ്മിറ്റി അംഗം ഷീബാ മോൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. യോഗത്തിന് കൊല്ലം ജില്ലാ പ്രസിഡൻറ് എസ് ഗിരീഷ് കുമാർ സ്വാഗതവും കേന്ദ്ര കമ്മിറ്റി ജോ:സെക്രട്ടറി എം ശ്രീലത കൃതഞ്ജതയും രേഖപ്പെടുത്തി.
തുടർന്ന് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്ത് പ്രസിഡൻ്റായി എസ് ഗിരീഷ് കുമാർ (കൊല്ലം യൂണിയൻ) സെക്രട്ടറി അഞ്ജു അർജുൻ ( പുനലൂർ) ജി അനിൽകുമാർ ( കുണ്ടറ )വൈസ് പ്രസിഡൻ്റ്മാരായ അജു ആനന്ദ് (കൊട്ടാരക്കര) എസ് സുരേഷ് ( കൊല്ലം) ജോയിൻ്റ് സെക്രട്ടറിമാരായി ലീന എൽ ( കുന്നന്നൂർ) സിനി (പുനലൂർ)
കമ്മിറ്റി അംഗങ്ങളായി രജീഷ്, പ്രമോദ് തെക്കേ വിള( കൊല്ലം) വിശ്വജിത്ത്, സുമി കൃഷ്ണൻ ( കുണ്ടറ യൂണിയൻ) ബിന്ദു പി ഉത്തമൻ ( പുനലൂർ) അജി പി ആനന്ദ് (പത്തനാപുരം) സജു വി.എസ്, ഷാജി കല്ലട (കുന്നത്തൂർ) എന്നിവരേ തെരഞ്ഞെടുത്ത്