പ്രിയ ഉദ്യോഗസ്ഥ സുഹൃത്തുക്കളെ,

പ്രിയ ഉദ്യോഗസ്ഥ സുഹൃത്തുക്കളെ,

പ്രിയ ഉദ്യോഗസ്ഥ സുഹൃത്തുക്കളെ,
എസ്.എൻ.ഡി.പി. യോഗത്തിൻ്റെ പോഷക സംഘടനകളാണ് യൂത്ത്മൂവ്മെൻ്റ്, വനിതാ സംഘം, ബാലജനയോഗം, കുമാരി സംഘം , വൈദിക സമിതി, ശ്രീനാരായണ എംപ്ലോയീസ് ഫോറം,പെൻഷനേഴ്സ് കൗൺസിൽ എന്നിവ. കാരണം നമ്മൾക്ക് ഈ സംഘടനകളിൽ അവരവരുടെ ഘടകങ്ങളിൽ (മൈക്രോ സംഘം, കുടുംബയോഗം, ശാഖ, യൂണിയൻ) നിന്നും അംഗത്വം എടുക്കാൻ കഴിയും.
ശ്രീനാരായണ എംപ്ലോയീസ് ഫോറം എന്നത് എസ്.എൻ.ഡി.പി. യോഗത്തിൻ്റെ പോഷക സംഘടനയായത് 2019 ൽ ആണ്. ഈ സംഘടനയിൽ നമ്മുടെ ആത്മസഹോദരങ്ങളായ സർക്കാർ ശമ്പളം കൈപ്പറ്റുന്ന എല്ലാവർക്കും രാഷ്ട്രീയ ഭേദമന്യേ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് നിയമപരമായി പ്രവർത്തിക്കുന്ന ഏത് സംഘടനയിലും അംഗത്വം ഉണ്ടെങ്കിൽ ഇതിൽ അംഗത്വം നേടാവുന്നതാണ്.

ഇത് ഒരു രാഷ്ട്രീയ സംഘടന അല്ല. ഒരു രാഷ്ട്രീയ സംഘടനയുടെയും പോഷക സംഘടനയുമല്ല. നമ്മുടെ കുട്ടികളെ ദിശാബോധമുള്ളവരാക്കി സമൂഹത്തിൻ്റെ മുഖ്യധാരയിൽ വിദ്യാഭ്യാസ പരമായും തൊഴിൽപരമായും ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും സർക്കാർ പദ്ധതികൾ സാധാരണകാർക്ക് ലഭ്യമാക്കുന്നതിനും ഭാരതം കണ്ട അദ്വൈത സിദ്ധാന്തത്തിൻ്റെ പ്രായോഗികതയുടെ പ്രയോക്താവുമായ ശ്രീനാരായണ ഗുരുദേവന്റെ ധർമ്മം പ്രചരിപ്പിക്കുക എന്നതും അടിസ്ഥാന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സേവന സംഘടനയാണ്.

(കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർ / പോലീസ് ഉദ്യോഗസ്ഥർ ജീവനക്കാർ/ അദ്ധ്യാപകർ / അനധ്യാപകർ/ അഗണവാടി ജീവനക്കാർ/ആരോഗ്യ മേഖലയിലെ ജീവനക്കാർ /ബാങ്ക് ജീവനക്കാർ /ഇൻഷ്യുറൻസ് മേഖല/ സഹകരണ ബാങ്ക് ജീവനക്കാർ/10 വർഷത്തിൽ അധികമായി സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്കും etc) ശ്രീനാരായണ എംപ്ലോയീസ് ഫോറം അംഗത്വം എടുക്കുകയും ശാഖ തലത്തിൽയുണിറ്റ് രൂപീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യാവുന്നതാണ്.

സംഘടനയുടെ സംസ്ഥാന ത്രിദിന നേതൃത്വ ക്യാംപ് 2024 മെയ് 10,11,12 തീയ്യതികളിൽ ചേർത്തല കണിച്ചികുളങ്ങര വച്ച് എസ്.എൻ.ഡി.പി യോഗത്തിൻ്റെ സൂര്യതേജസ് പടനായകൻ ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകളുടെ പരിപൂർണ്ണ സാന്നിധ്യത്തിൽ നടത്തപ്പെടുന്നു .
ഏവർക്കും സുസ്വാഗതം🙏
പ്രസിഡൻ്റ്
എസ്. അജുലാൽ
Ph:9446526859
സെക്രട്ടറി
K.P.ഗോപാലകൃഷ്ണൻ
Ph:9446574606
ട്രഷറർ
എം.എം.മജേഷ്
Ph:8113086307

ക്യാമ്പ് ഡയറക്ടർ
ബൈജു ജി
94469 53540
25/4/ 2024

Leave a Reply

Your email address will not be published.