ഉയരണം കാലത്തിനൊപ്പം. വളരണം ഗുരുപാതയിലൂടെ ………

ഉയരണം കാലത്തിനൊപ്പം. വളരണം ഗുരുപാതയിലൂടെ ………

പ്രിയ വിദ്യാർത്ഥി മിത്രങ്ങളെ.
ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സൂര്യതേജസ് ആദരണീയനായ ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകളുടെ ആശീർവാദത്തോടെ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ നേതൃത്വത്തിൽ സിവിൽ സർവീസിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കുന്നതിന് വേണ്ടി ആരംഭിച്ചിരിക്കുന്ന പാഠ്യപദ്ധതിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. എല്ലാ ശനിയാഴ്ചയും രാത്രി7.30 മുതൽ 8.30 വരെയാണ് ക്ലാസുകൾ. ക്ലാസുകളുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂലൈ 1 (തിങ്കളാഴ്ച) വൈകിട്ട് 7.30ന് ശ്രീ.ജ്യോതിസ് മോഹൻ IRS ( ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ, കൊച്ചി) അവർകൾ നിർവഹിക്കുന്നു. എസ്. എൻ.ഡി.പി യോഗത്തിൻ്റെയും ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിൻ്റെയും വിവിധ പോഷക സംഘടനകളുടെയും നേതാക്കന്മാർ ഈ യോഗത്തിൽ സംബന്ധിക്കും.

എസ് അജുലാൽ
പ്രസിഡൻറ്, SNEF കേന്ദ്ര സമിതി

കെ പി ഗോപാലകൃഷ്ണൻ
സെക്രട്ടറി, SNEF കേന്ദ്ര സമിതി

എം എം മജേഷ്
ട്രഷറർ, SNEF കേന്ദ്ര സമിതി
കോഴ്സ് ഡയറക്ടർ

ജിജി ഹരിദാസ്
കോഴ്സ് ഡയറക്ടർ

Leave a Reply

Your email address will not be published.